കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് ഫെബ്രുവരി 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ജില്ലയുടെ മാലിന്യ സംസ്കരണ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി  ഖരമാലിന്യ അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് കൊച്ചിയിൽ പ്രവർത്തനസജ്ജമാകുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) നേതൃത്വത്തിൽ ബ്രഹ്മപുരത്തെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഭൂമിയിൽ സ്ഥാപിച്ച പ്ലാൻ്റിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 27  രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാവും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി,  എം.എൽ.എമാരായ ബെന്നി ബഹനാൻ, പി.വി. ശ്രീനിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാധാകൃഷ്ണൻ, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എൽ. എസ്.ജി.ഡി. പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, എൽ.എസ്. ജി.ഡി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൽ.എസ്.ജി.ഡി സെക്രട്ടറി ടി.വി അനുപമ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ബി.പി.സി.എൽ കൊച്ചി റിഫൈനറി  എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം ജോസ്, കൊച്ചി റിഫൈനറി ചീഫ് ജനറൽ മാനേജർ ജോർജ് തോമസ് എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *