ശബരിമല തന്ത്രിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ; അറസ്റ്റ് ഗൂഢാലോചനയെന്ന് ആരോപണം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രിയെയും കുടുംബത്തെയും നേരിൽ കണ്ട് അദ്ദേഹം പിന്തുണ അറിയിച്ചു.

മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം സ്വർണ്ണക്കവർച്ചാ കേസിൽ മന്ത്രിമാരായ വി.എൻ വാസവനും കടകംപള്ളി സുരേന്ദ്രനുമാണ് യഥാർത്ഥത്തിൽ ജയിലിൽ പോകേണ്ടതെന്ന് സന്ദർശനത്തിന് ശേഷം രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. സ്വർണ്ണക്കൊള്ളയിൽ ഇവരുടെ പങ്ക് മറച്ചുവെക്കാനാണ് തെളിവുകളൊന്നുമില്ലാതിരുന്നിട്ടും തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ഗൂഢാലോചനയുടെ ഭാഗമായാണ് തന്ത്രിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോരാട്ടം തുടരുമെന്ന് ബിജെപി തന്ത്രിക്കെതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടം ബിജെപി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ പരാമർശങ്ങൾ ഇല്ലായിരുന്നിട്ടും രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി അദ്ദേഹത്തെ മാറ്റുകയായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്ന മന്ത്രി വാസവന്റെ പ്രസ്താവന തെറ്റാണെന്നും ഇതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *