അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് സ്വകാര്യ ബസുകൾക്കെതിരെ നടപടി

അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. 

ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കുക, സമയക്രമം പാലിക്കാതെ സർവീസ് നടത്തുക, ബസ് സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക,  മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് നടപടി.  

സര്‍വീസ് നടത്താതിരുന്ന രണ്ട് വാഹനങ്ങള്‍ക്കെതിരെ നിയമ നടപടികളെടുത്തതായും അയോഗ്യമെന്ന് കണ്ടെത്തിയ ഒരു ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതായും 66 സ്വകാര്യ ബസുകള്‍ക്ക് ചലാന്‍ നല്‍കിയതായും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *