ടെക്‌നോപാർക്ക് പരിസരത്ത് തീപിടുത്തം; സുരക്ഷാ വിഭാഗത്തിന്റെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി

തിരുവനന്തപുരം: ടെക്‌നോപാർക്ക് ക്യാമ്പസിന് സമീപമുള്ള കേരള സർവ്വകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഇന്ന് തീപിടുത്തം റിപ്പോർട്ട് ചെയ്തു. കഠിനമായ ചൂട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ടെക്‌നോപാർക്കിന്റെ ഇൻ-ഹൗസ് ഫയർ ആൻഡ് സേഫ്റ്റി യൂണിറ്റ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇവരുടെ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതെ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളോ ആർക്കെങ്കിലും പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കടുത്ത വേനൽ കണക്കിലെടുത്ത് പരിസരപ്രദേശങ്ങളിൽ ഫയർ ഓഡിറ്റുകളും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *