യുവജ്വാല 2026: യോഗക്ഷേമസഭ ഉത്തരമേഖലാ യുവജനസംഗമം സമാപിച്ചു

ചെറുവത്തൂർ: യോഗക്ഷേമസഭ സംസ്ഥാന യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി കൊടക്കാട് ഗവ. വെൽഫെയർ യു.പി. സ്കൂളിൽ സംഘടിപ്പിച്ച ഉത്തരമേഖലാ യുവജനസംഗമം ‘യുവജ്വാല 2026’ ആവേശകരമായ സമാപിച്ചു. സമുദായത്തിലെ യുവജനങ്ങളുടെ കൂട്ടായ്മയും ശാക്തീകരണവും ലക്ഷ്യമിട്ട് നടന്ന ഈ സംഗമത്തിൽ മേഖലയിലെ നിരവധി പ്രതിനിധികൾ പങ്കെടുത്തു.

സമാപന സമ്മേളനം സംസ്ഥാന നിർവാഹകസമിതി യുവജന പ്രതിനിധി ഇ.പി. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് അജയ് ശർമ്മ മുഞ്ഞനാട് അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും ചിന്തകനുമായ രാഹുൽ ഈശ്വർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. സമുദായത്തിന്റ പുരോഗതിയിൽ യുവാക്കളുടെ പങ്കിനെക്കുറിച്ചും വരുംകാല വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു.

യോഗക്ഷേമസഭ സംസ്ഥാന വനിതാവിഭാഗം പ്രസിഡന്റ് മല്ലിക നമ്പൂതിരി, ഉത്തരമേഖല യുവജനവിഭാഗം പ്രസിഡന്റ് കെ.എം. ജിതമന്യു, സെക്രട്ടറി ശിവപ്രസാദ് അയനിക്കാട് എന്നിവർ സംസാരിച്ചു. കൂടാതെ, സംസ്ഥാന യുവജന വിഭാഗം നിർവാഹക സമിതിയംഗം വിഷ്ണു കല്ല്പമംഗലം, ജില്ലാ പ്രസിഡന്റ് എ.പി. ശ്രീനിവാസൻ, പൂത്തിലോട്ട് ഉപസഭ സെക്രട്ടറി പ്രദീപ്‌കുമാർ പയ്യള്ളിക്ക, നൈറ്റർ ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് വട്ടപ്പറമ്പ്, ശ്രീകേഷ് അയനിക്കാട്, ഡോ. ശ്രുതി തുളസിദാസ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. സമുദായ ശാക്തീകരണത്തിനായുള്ള വിവിധ കർമ്മപദ്ധതികൾക്ക് രൂപം നൽകിയാണ് സംഗമം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *