യോഗക്ഷേമസഭ ആചാര്യസദസ്സ് സംഘടിപ്പിച്ചു

യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ തന്ത്രിമാർ, വാസ്തുശാസ്ത്ര വിദഗ്ധർ, ക്ഷേത്രാചാര പണ്ഡിതർ എന്നിവരെ ഉൾപ്പെടുത്തി അങ്കമാലിയിൽ ആചാര്യസദസ്സ് സംഘടിപ്പിച്ചു. തന്ത്രാചാര്യനും മുൻ സംസ്ഥാന പ്രസിഡന്റുമായ അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എൻ.ഡി. നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ, വേഴപ്പറമ്പ് അഡ്വ. ഈശാനൻ നമ്പൂതിരിപ്പാട് മോഡറേറ്ററായി പ്രവർത്തിച്ചു.

ജനറൽ സെക്രട്ടറി നീലമന ദാമോദരൻ നമ്പൂതിരി, വാസ്തുശാസ്ത്ര കുലപതി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട്, ശ്രീനിവാസൻ പോറ്റി, വേഴപ്പറമ്പ് ചിത്രദാനമ്പൂതിരിപ്പാട്, വാസുദേവൻ നമ്പൂതിരിപ്പാട്, ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, കൊടുപ്പുന്ന കൃഷ്ണൻ പോറ്റി, ഹരികുമാർ നമ്പൂതിരി, ടി.കെ. ശ്രീകുമാർ, മാധവന പരമേശ്വരൻ നമ്പൂതിരി, പി.വി. ശിവദാസ്, പഴങ്ങാപറമ്പ് ഹരി നമ്പൂതിരി, രാമകൃഷ്ണ ഹരി, നെല്ലിക്കാട്ട് ഹരി എൻ. നമ്പൂതിരി, വടശ്ശേരി നീലകണ്ഠൻ നമ്പൂതിരി, രാധാകൃഷ്ണ പുന്നശ്ശേരി, അഡ്വ. നീരജ് നമ്പൂതിരി, ചെമ്പാഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയ പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *