തിരുവനന്തപുരത്ത് സ്കൂളിൽ തീപിടിത്തം; മൂന്ന് ബസുകൾ പൂർണമായും കത്തിനശിച്ചു; അടിമുടി ദുരൂഹത.

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂളിൽ തീപിടിത്തം. നിർത്തിയിട്ട സ്കൂൾ ബസുകൾ കത്തി നശിച്ചു. ട്രിവാൻഡ്രം സ്ക്വോട്ടിഷ് സ്കൂളിലെ ബസുകളാണ് കത്തിയത്. പുലർച്ചെ 2.45 ഓടെയാണ് സംഭവം. സ്കൂളിൽ ആകെ ആറ് വാഹനങ്ങളാണ് ഉള്ളത്. അതിൽ മൂന്നെണ്ണമാണ് കത്തി നശിച്ചത്. അപകട സമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. അഗ്നിരക്ഷ സേന എത്തിയാണ് തീയണച്ചത്.

സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്. മനപൂർവം തീയിട്ടതാണോ‌ എന്ന സംശയവും ഉയരുന്നുണ്ട്. സ്കൂളിലോ സ്കൂളിനോട് അനുബന്ധമായോ സിസിടിവി ഇല്ല. സ്‌കൂൾ ഗ്രൗണ്ടിൽ മറ്റൊരിടത്ത് നിർത്തിയിട്ടിരുന്ന മിനി വാൻ സ്‌കൂൾ ബസുകളിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. ഈ വാഹനത്തിന്റെ താക്കോൽ ഡാഷ്ബോർഡിലാണ് സൂക്ഷിക്കാറുള്ളത്. ഡാഷ്ബോർഡിൽ താക്കോൽ വെച്ചു എന്ന് അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.

One thought on “തിരുവനന്തപുരത്ത് സ്കൂളിൽ തീപിടിത്തം; മൂന്ന് ബസുകൾ പൂർണമായും കത്തിനശിച്ചു; അടിമുടി ദുരൂഹത.

Leave a Reply

Your email address will not be published. Required fields are marked *