തിരുവനന്തപുരം: ഐടി, കോർപ്പറേറ്റ് മേഖലകളിൽ മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായ സൃഷ്ടി ഇന്നൊവേറ്റീവ്സിന്റെ പരിശീലന വിഭാഗമായ സൃഷ്ടി ക്യാമ്പസ് (Srishti Campus) പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നോപാർക്കിന് പുറത്തുള്ള സൃഷ്ടി ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുന്നത്.
നിലവിലെ തൊഴിൽ വിപണിയിൽ ഏറെ ഡിമാൻഡുള്ള സാങ്കേതിക വിദ്യകളിലും മാനേജ്മെന്റ് വിഷയങ്ങളിലുമാണ് പരിശീലനം നൽകുന്നത്.
പ്രധാന കോഴ്സുകൾ:
- ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന് ലേണിംഗ്: ഡാറ്റാ സയൻസ് മേഖലയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ടുള്ള പരിശീലനം.
- പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ.ഐ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തിയുള്ള അത്യാധുനിക വെബ് ഡെവലപ്പ്മെന്റ് കോഴ്സ്.
- സോഫ്റ്റ്വെയർ ടെസ്റ്റിംഗ്: ക്വാളിറ്റി അഷുറൻസ് (QA) മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായി മാനുവൽ, ഓട്ടോമേഷൻ ടെസ്റ്റിംഗ് പരിശീലനം.
- ഡിജിറ്റൽ മാർക്കറ്റിംഗ്: എസ്ഇഒ (SEO), സോഷ്യൽ മീഡിയ മാർക്കറ്റിംഗ് തുടങ്ങിയ നൂതന വിപണന രീതികൾ.
- ഹ്യൂമൻ റിസോഴ്സ് (HR): കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ എച്ച്.ആർ വിഭാഗത്തിലേക്ക് ആവശ്യമായ പ്രൊഫഷണൽ മാനേജ്മെന്റ് പരിശീലനം.
മറ്റ് വിവരങ്ങൾ:
- ക്ലാസുകൾ: ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയോ തിരുവനന്തപുരത്തെ ക്യാമ്പസിൽ നേരിട്ട് (ഓഫ്ലൈൻ) എത്തിയോ പഠിക്കാവുന്നതാണ്.
- യോഗ്യത: ഡിഗ്രി അല്ലെങ്കിൽ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
- അപേക്ഷിക്കേണ്ട രീതി: താല്പര്യമുള്ളവർ മാർച്ച് 31-നകം സർട്ടിഫിക്കറ്റുകളും ആധാർ കാർഡും സഹിതം അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക് വിളിക്കുക: 📞 ഫോൺ: +91 9846011044
