വൈബ് ഫോർ വെൽനസ് ആരോഗ്യം ആനന്ദം കേരള ഹെൽത്ത് ക്യാമ്പയിൻ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ആറാട്ടുപുഴയിൽ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണം ഏറ്റവും പ്രധാനമാണെന്ന് എംഎൽഎ പറഞ്ഞു. ആറാട്ടുപുഴ നല്ലാണിക്കൽ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് അധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി സൗജന്യ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ പരിശോധന, ബി എം ഐ പരിശോധന, ആരോഗ്യ ക്വിസ്മത്സരം, യോഗ പരിശീലനം, യോഗ ഡാൻസ്, മെഡിക്കൽ ക്യാമ്പ് (ഹോമിയോ _ആയുർവേദ ) എന്നിവ ഒരുക്കിയിരുന്നു.
ചടങ്ങിൽ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി, സ്ഥിര സമിതി അംഗം എ അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം കുക്കു ഉന്മേഷ്, പഞ്ചായത്ത് അംഗം ബിനു ശിവരാജൻ, മെഡിക്കൽ ഓഫീസർമാരായ ഡോ എസ് ജീവൻ കുമാർ, ഡോ രശ്മി രാമകൃഷ്ണൻ, ഡോ എം കെ വിജയറാണി,
ഡോ എസ് അഷ്‌റഫ്, ഡോ ആർ ശ്രീനി, ഡോ വി കെ മനു, ഡോ. എം പി ശേഷ്നാഗ്, റിട്ടയേർഡ് എൽഎച്ച്ഐ പുലോമജ വി.ആർ, യോഗ ഇൻസ്‌ട്രക്ടർ ഡോ ആർ വീണ ദേവി, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് ഹെൽത്തി ഫുഡ് എക്സ്പോയും സംഘടിപ്പിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളയും ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
