വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് മാർച്ച് 4 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. കൗമാരഭൃത്യത്തിലുള്ള എം.ഡി/ പി.ജി ഡിപ്ലോമ അല്ലെങ്കിൽ കായ ചികിത്സയിലുള്ള  എം.ഡി അല്ലെങ്കിൽ മാനസികം എം.ഡി/ പി.ജി ഡിപ്ലോമ ആണ്   മെഡിക്കൽ ഓഫീസർ  തസ്തികയ്ക്കുള്ള യോഗ്യത. സ്പീച്ച് തെറാപ്പിസ്റ്റിന് ബി.എ.എസ്.എൽ.പിയും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത, ഡി.എ.എം.ഇ അംഗീകൃത ആയുർവേദ ഫാർമസി കോഴ്സ് പാസാണ് ഫാർമസിസ്റ്റിനുള്ള യോഗ്യത.  

യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം എത്തണം. സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം), ആരോഗ്യഭവൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ 0471-2320988  ഫോൺ മുഖേനയോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *