ഗൾഫിനെ തകർക്കുന്നവർക്ക് പിന്തുണയോ? ഇടത്-വലത് മുന്നണികൾക്കെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഇറാൻ വിഷയത്തിൽ ഇടത്-വലത് മുന്നണികൾ സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലക്ഷക്കണക്കിന് മലയാളികളുടെ രണ്ടാം വീടായ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാന് വേണ്ടി തെരുവിലിറങ്ങുന്നവർ വരുംതലമുറയോടും പ്രവാസികളോടും ചതിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന വിമർശനങ്ങൾ:

  • ഇരട്ടത്താപ്പ്: കേരളത്തെ സാമ്പത്തികമായി താങ്ങിനിർത്തുന്ന ജിസിസി (GCC) രാജ്യങ്ങളെ ഇറാൻ ആക്രമിച്ചപ്പോൾ മിണ്ടാതിരുന്നവർ, ഇപ്പോൾ മതപ്രീണനത്തിന് വേണ്ടി ഇറാൻ അനുകൂല നിലപാട് സ്വീകരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു.
  • സുരക്ഷയല്ല ലക്ഷ്യം: വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരുമുന്നണികളും ചെയ്യുന്നത്. ഇത് ഒരു സമുദായത്തെ അരികുവത്കരിക്കാനേ ഉപകരിക്കൂ.
  • പ്രവാസികളുടെ ആശങ്ക: ജിസിസി രാജ്യങ്ങളിലെ മലയാളികളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു.

ബിജെപി ഹെൽപ്പ് ഡെസ്ക് പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യത്തിൽ ഗൾഫിലുള്ള മലയാളികൾക്കായി ബിജെപി പ്രത്യേക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. 30 സംഘടനാ ജില്ലാ ഓഫീസുകളിലും ഈ സേവനം ലഭ്യമാണ്. ആവശ്യക്കാർക്ക് 1800 257 4357 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *