അധ്യാപനത്തിൽ എഐ വിപ്ലവം: ‘സമർത്ഥ് ശിക്ഷക് മിഷന്റെ’ മാസ്റ്റർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്ക് അഡ്മിഷൻ ആരംഭിച്ചു

മാറുന്ന ലോകത്തിനനുസരിച്ച് അധ്യാപന രീതികളെ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘സമർത്ഥ് ശിക്ഷക് മിഷന്റെ’ ഭാഗമായി ടീം ഇൻസ്‌പയറും (Team INSPIRE), ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൃഷ്ടി ഇന്നൊവേറ്റീവും (Srishti Innovative) സംയുക്തമായി സംഘടിപ്പിക്കുന്ന ‘എഐ ഫോർ ടീച്ചേഴ്സ് മാസ്റ്റർ സർട്ടിഫിക്കേഷൻ’ പ്രോഗ്രാമിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അധ്യാപന മേഖലയിൽ എങ്ങനെ ഫലപ്രദമായും സർഗ്ഗാത്മകമായും ഉപയോഗിക്കാം എന്നതിലാണ് ഈ കോഴ്സ് പ്രധാനമായും ഊന്നൽ നൽകുന്നത്. അധ്യാപകർക്കും ബി.എഡ് വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ തയ്യാറാക്കിയ ഈ കരിക്കുലത്തിലൂടെ ക്ലാസ് മുറികളിൽ എഐ ടൂളുകൾ ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനവും, പഠനസാമഗ്രികളും പ്രസന്റേഷനുകളും ലളിതമായി നിർമ്മിക്കാനുള്ള സ്മാർട്ട് ടീച്ചിംഗ് രീതികളും പരിചയപ്പെടുത്തുന്നു.

സൃഷ്ടി ഇന്നൊവേറ്റീവ് ടീം ഇൻസ്‌പയർ തലവനും സമർത്ഥ് ശിക്ഷക് മിഷൻ മേധാവിയുമായ വിഷ്ണു പ്രസാദ് എം.വി നയിക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ സെഷനുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പത്തോളം പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ നേടിയെടുക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. പതിവ് അധ്യാപന രീതികളിൽ നിന്ന് മാറി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലേക്ക് അറിവ് എത്തിക്കാൻ ഈ കോഴ്സ് അധ്യാപകരെ പ്രാപ്തരാക്കും. വരാനിരിക്കുന്ന അധ്യയന വർഷം മികച്ച രീതിയിൽ ആരംഭിക്കാൻ ഈ അവധിക്കാലം പ്രയോജനപ്പെടുത്തുന്നത് അധ്യാപകർക്ക് വലിയൊരു തുടക്കം നൽകും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി +91 7593852498 എന്ന നമ്പറിലോ www.inspireteam.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *