ആരോഗ്യനികേതനം പുറത്തിറക്കുന്ന ലൈഫ് സ്റ്റൈൽ കോച്ചുമാർക്കും ഫെസിലിറ്റേറ്റർമാർക്കുമുള്ള ഹാൻഡ് ബുക്ക് ‘ജീവനപഥം’ പ്രകാശനം ചെയ്തു. ആരോഗ്യനികേതനം സ്ഥാപകൻ ഡോ. ജി. വിജയകുമാർ, പ്രശസ്ത ആർട്ട് ഡയറക്ടർ റാസി മുഹമ്മദിന് പുസ്തകത്തിന്റെ ആദ്യപ്രതി നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
ആധുനിക കാലഘട്ടത്തിലെ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ഒരു ജീവിതക്രമം കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പരിശീലകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ‘ജീവനപഥം’ തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിൽ ആരോഗ്യനികേതനത്തിലെ പ്രവർത്തകരും മറ്റു വിശിഷ്ട അതിഥികളും പങ്കെടുത്തു.
