നാഗരൂർ ശ്രീശങ്കര വിദ്യാപീഠത്തിൽ ‘തുമ്പപ്പൂവ് 2026’ സംസ്ഥാനതല അവധിക്കാല ക്യാമ്പ് ഏപ്രിൽ 24 മുതൽ

ആറ്റിങ്ങൽ: യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭയുടെ നേതൃത്വത്തിൽ സഭാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല അവധിക്കാല ക്യാമ്പ് ‘തുമ്പപ്പൂവ് 2026’ ഏപ്രിൽ 24, 25, 26 തീയതികളിൽ നാഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്‌കൂളിൽ വെച്ച് നടക്കും. 2016-ൽ തുടക്കം കുറിച്ച ഈ ക്യാമ്പ്, വിദ്യാഭ്യാസ-പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ NaITER (National Institute for Training and Educational Research)-ന്റെ അക്കാദമിക് സഹകരണത്തോടെയാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്.

5 വയസ്സു മുതൽ 25 വയസ്സു വരെയുള്ള യോഗക്ഷേമസഭ അംഗങ്ങൾക്ക് പങ്കെടുക്കാവുന്ന ഈ ക്യാമ്പിൽ പഠനോപകരണങ്ങൾ, താമസം, ഭക്ഷണം എന്നിവയുൾപ്പെടെ 950 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഒരേ കുടുംബത്തിൽ നിന്ന് ഒന്നിൽ കൂടുതൽ കുട്ടികൾ പങ്കെടുക്കുന്നുണ്ടെങ്കിൽ 800 രൂപ വീതം നൽകിയാൽ മതിയാകും. കൂടാതെ, ഇതുവരെ തുമ്പപ്പൂവ് ക്യാമ്പിൽ പങ്കെടുക്കാത്ത പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുന്നവർക്കും പ്രത്യേക ഫീസ് ഇളവ് ലഭ്യമാണ്. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 8089156040 (പ്രസാദ് വട്ടപ്പറമ്പ്) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *