കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് (NaITER) ഏഴാം വാർഷികാഘോഷങ്ങൾ 2026 മാർച്ച് 29 ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. ഉച്ചയ്ക്ക് 2.00 മണിക്ക് കോഴിക്കോട് നവജ്യോതി റിന്യൂവൽ സെന്ററിലാണ് (Navajyothis Renewal Center) ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
“മനസ്സുകളെ ശാക്തീകരിക്കുക” (Facilitating Minds) എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന NaITER, കഴിഞ്ഞ ഏഴ് വർഷത്തെ വിദ്യാഭ്യാസ-പരിശീലന രംഗത്തെ മികവ് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ NaITER ഡയറക്ടർ സുജിത് എഡ്വിൻ പെരേര, സൈക്കോളജി വിഭാഗം മേധാവിയും എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് കോളേജ് വൈസ് പ്രിൻസിപ്പലുമായ ഫാ. അനിൽ ആന്റണി, മൈ ഭാരത് (മലപ്പുറം) ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ ഡി, അധ്യാപകനും കവിയുമായ പ്രവീൺ കെ.ടി എന്നിവർക്കൊപ്പം പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
NaITER ഭാരവാഹികളായ ബിജു മാവേലിക്കര, വസന്ത് കൃഷ്ണൻ എസ്, നിസാമുദ്ദീൻ കെ, വിഷ്ണു പ്രസാദ് എം.വി (ഡെപ്യൂട്ടി ഡയറക്ടർമാർ), പ്രിയ വി.എൻ (സെക്രട്ടറി), ഷാനി മഹിദ കെ.പി (ട്രഷറർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ഏഴ് വർഷത്തെ സംഘടനയുടെ യാത്രയും ഭാവി പദ്ധതികളും ചടങ്ങിൽ ചർച്ച ചെയ്യപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
