കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് (NaITER) ട്രെയിനർമാർക്കായി ഏർപ്പെടുത്തിയ ‘വൈബ് സ്റ്റാർ ’25’ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നൈറ്റർ സംഘടിപ്പിച്ച ‘കൊളാഷ് 25-26’ പ്രസന്റേഷനിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം നൽകിയത്. ഷാനി മഹിദ, സാജിദ വി.വി, നൗഷാദ് എം.പി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
നൈറ്ററിന്റെ ഏഴാം വാർഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന ‘സറ്റോറി 26’ സർട്ടിഫിക്കേഷൻ ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സെന്റ് സേവ്യേഴ്സ് കോളേജ് വൈസ് പ്രിൻസിപ്പലും സൈക്കോളജി വിഭാഗം മേധാവിയുമായ റവ. ഫാ. അനിൽ ആന്റണി, കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ, പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ പ്രവീൺ കെ.ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നൈറ്റർ ഡയറക്ടർ സുജിത്ത് എഡ്വിൻ പെരേര അധ്യക്ഷത വഹിച്ചു.
