കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ചിന്റെ (NaITER) ഏഴാം വാർഷികാഘോഷവും ‘സറ്റോറി’ (Satori) പരിശീലന പരിപാടിയുടെ നാലാം ഘട്ട സമാപനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കോഴിക്കോട്ട് നടന്നു. ചടങ്ങിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജ് സൈക്കോളജി വിഭാഗം മേധാവി ഫാ. അനിൽ ആന്റണി, നെഹ്‌റു യുവകേന്ദ്ര (My Bharat) മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ ഡി., പ്രമുഖ അധ്യാപകനും എഴുത്തുകാരനുമായ പ്രവീൺ കെ.ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നൈറ്റർ ഡയറക്ടർ സുജിത്ത് എഡ്വിൻ പെരേര ചടങ്ങിന് നേതൃത്വം നൽകി.
നൈറ്റർ ഡെപ്യൂട്ടി ഡയറക്ടർമാരായ ബിജു മാവേലിക്കര, വസന്ത് കൃഷ്ണൻ എസ്., നിസാമുദ്ദീൻ കെ., വിഷ്ണു പ്രസാദ് എം.വി, സെക്രട്ടറി പ്രിയ വി.എൻ, ട്രഷറർ ഷാനി മഹിദ കെ.പി എന്നിവരും നൈറ്റർ ട്രൈബിലെ അംഗങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തു. ഏഴ് വർഷത്തെ നൈറ്ററിന്റെ വളർച്ചയും വരാനിരിക്കുന്ന പുതിയ പദ്ധതികളും ചടങ്ങിൽ ചർച്ച ചെയ്തു. സറ്റോറി നാലാം ഘട്ടത്തിലൂടെ പുറത്തിറങ്ങിയ പുതിയ ട്രെയിനർമാർക്ക് പരിശീലന രംഗത്തെ നൂതന സാധ്യതകളെക്കുറിച്ച് മുതിർന്ന ട്രെയിനർമാർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
